Grupo Radio Centro

Complete News World

ഇന്ത്യൻ മഹാസമുദ്രത്തിൽ റേഡിയോ ബ്ലാക്ക്ഔട്ട്, പിന്നിൽ സൗരജ്വാല

Autor

Kochi, Primera publicación 22 de enero de 2022, 8:29 p. m. IST

സൂര്യൻ വ്യാഴാഴ്ച ഒരു വലിയ ജ്വാല പുറപ്പെടുവിച്ചതായി റിപ്പോർട്ട്. സൺസ്പോട്ട് ar2929 പൊട്ടിത്തെറിക്കുകയും അതിശക്തമായ m5.5- ക്ലാസ് സൗരജ്വാല ഉത്പാദിപ്പിച്ചെന്നുമാണ് സൂചന. ഇത് നാസയുടെനാസയുടെ ഡൈനാമിക്സ് ഒബ്സർവേറ്ററി തീവ്രമായ അൾട്രാവയലറ്റ് ഫ്ലാഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പേസ്വെതർ ഡോട്ട് കോം പറയുന്നതനുസരിച്ച്, അഗ്നിജ്വാലയുടെ സമയത്ത്, എക്സ്-കിരണങ്ങളുടെ ഒരു പൾസ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ആവരണം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റും ഷോർട്ട് വേവ് റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമായതായാണ് റിപ്പോർട്ട്. ‘ഏവിയേറ്റർമാർ, നാവികർ, ഹാംഹാം ഓപ്പറേറ്റർമാർ എന്നിവർ 30 മെഗാഹെർട്സിൽ താഴെയുള്ള ആവൃത്തികളിൽ അസാധാരണമായ ഫലങ്ങൾ കണ്ടിട്ടുണ്ടെന്നും,’ അതിൽ പറയുന്നു.

സൗരജ്വാലകൾ സാധാരണയായി സജീവമായ പ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. അവ സൂര്യനിലെ ശക്തമായ കാന്തികക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തുന്നു. സാധാരണയായി സൺസ്പോട്ട് വിവിധ ഗ്രൂപ്പുകളായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ കാന്തികക്ഷേത്രങ്ങൾ പരിണമിക്കുന്നതോടെ വിവിധ രൂപങ്ങളിൽ അതിശക്തമായ ഊർജ്ജം പുറത്തുവിടാൻ കഴിയും.

??

കാന്തിക മണ്ഡലങ്ങളിൽ സംഭരിച്ചിരിക്കുന്ന വൻതോതിലുള്ള ഊർജ്ജം പെട്ടെന്ന് പുറത്തുവരുമ്പോൾ സംഭവിക്കുന്ന സ്ഫോടനമാണിത്. ഇത് സൂര്യന്റെ ഉപരിതലത്തിൽ പെട്ടെന്നുള്ളതും വേഗതയേറിയതും തീവ്രവുമായ സ്ഫോടനം സൃഷ്ടിക്കുന്നു. ഈ സോളാർ ഫ്ലെയർ പ്രപഞ്ചത്തിന്റെ നീളത്തിലും വീതിയിലും വികിരണം പുറപ്പെടുവിക്കുകയും സൗരയൂഥത്തിലെ ഗ്രഹങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ വികിരണങ്ങളിൽ റേഡിയോ തരംഗങ്ങൾ, എക്സ്-റേകൾ, ഗാമാ കിരണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
സോളാർ ഫ്ലെയറിന് മൂന്ന് ഘട്ടങ്ങളുണ്ട്: ആദ്യഘട്ടം, അവിടെഅവിടെ എക്സ്-റേ ഉദ്വമനം വഴി കാന്തിക ഊർജ്ജം പുറന്തള്ളുന്നു. പ്രോട്ടോണുകളും ഇലക്ട്രോണുകളും ഒരു ദശലക്ഷം ഇലക്ട്രോൺ വോൾട്ടിന് തുല്യമായ ഊർജ്ജത്തിലേക്ക് മാറുന്നതാണ് ഇംപൾസീവ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടം. മൂന്നാമത്തെ ഘട്ടം എക്സ്-റേകളുടെ ക്രമാനുഗതമായ രൂപീകരണവും ക്ഷയവുമാണ്.

വ്യാഴാഴ്ചത്തെ സ്ഫോടനത്തെ ഇടത്തരം വലിപ്പമുള്ള എം ക്ലാസായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ ബാധിക്കുന്ന ഹ്രസ്വമായ റേഡിയോ ബ്ലാക്ക്ഔട്ടുകൾക്ക് അവ കാരണമാകും. ചെറിയ റേഡിയേഷൻ കൊടുങ്കാറ്റുകൾക്ക് ഇത് കാരണമാകുമെങ്കിലും ഈ കാന്തിക കൊടുങ്കാറ്റുകളെക്കുറിച്ച് റിപ്പോർട്ടുകളില്ല.

സ്പേസ്വെതർ ഡോട്ട് കോം അനുസരിച്ച്, ജനുവരി 22-23-24 ന് കൊറോണൽ മാസ് എജക്ഷനുകളുടെ ഒരു പരമ്പര ഭൂമിയുടെ കാന്തികക്ഷേത്രത്തിലേക്ക് കടക്കുമെന്നതിനാൽ ജിയോമാഗ്നറ്റിക് പ്രതിസന്ധി സാധ്യമാണെന്നാണ് റിപ്പോർട്ട്. സിഎംഇകളിൽ രണ്ടെണ്ണം AR2929 എന്ന സൺസ്പോട്ടിൽ നിന്ന് M- ക്ലാസ് ഫ്ലെയറുകളാൽ ബഹിരാകാശത്തേക്ക് എറിയപ്പെട്ടു, മൂന്നാമത്തേതും സൂര്യന്റെ ഉപരിതലം വിട്ടുപോയി.

അവ ഗ്രഹത്തിൽ നേരിട്ട് പതിക്കില്ലെങ്കിലും, ഇവ മൂന്നും ചേർന്ന് ചെറിയ G1- ക്ലാസ് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമാകും. ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശത്തേക്ക് സൗരവാതത്തിൽ നിന്ന് വളരെ കാര്യക്ഷമമായ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുമ്പോൾ സംഭവിക്കുന്ന ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ഒരു പ്രധാന മാറ്റമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇവ ഇന്ത്യൻ മഹാസമുദ്രത്തിൽ കാര്യമായ പ്രശ്നം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. വ്യേമയാന മേഖലയ്ക്ക് ഇതു സംബന്ധിച്ച ജാഗ്രത സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

READ  RExMap revela los secretos del microbioma intestinal: Revelando su influencia global en la salud

Última actualización 22 de enero de 2022, 8:29 p. m. IST